Kochi Metro 2 phase; Know The Latest Update Of the construction workകൊച്ചി മെട്രോ രണ്ടാം ഘട്ട മെട്രോ നിർമ്മാണം അതിവേഗത്തിൽ; വയഡക്ട് നിർമ്മാണം പൂർത്തിയായി. കൊച്ചി മെട്രോ രണ്ടാംഘട്ട നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുന്നു. ട്രാക്ക് നിര്‍മ്മാണം, സിഗ്നലിംഗ്, ടെലികോം, ലിഫ്റ്റുകള്‍, എസ്കലേറ്ററുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിവിധ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി സ്മാര്‍ട് സിറ്റി വരെ 11.20 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പാത. റോഡ് വികസനത്തിനും കാന, നടപ്പാത നവീകരണത്തിനുമുള്ള ഭൂമി ഏറ്റെടുക്കല്‍ നൂറ് ശതമാനം പൂര്‍ത്തിയായി. മെട്രോ സ്റ്റേഷന് നിര്‍മ്മാണത്തിനും മറ്റുമുള്ള ഭൂമി ഏറ്റെടുക്കലും അവസാനഘട്ടത്തിലാണ്.