2 Min Read കോഴിക്കോട്: കോഴിക്കോട് ഒളവണ്ണ ഒടുമ്പ്രയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഒടുമ്പ്ര ബസാറിന് സമീപം താനിയിൽ പറമ്പ് ബൈഗേഷ് (40) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവണ്ണൂർ സ്വദേശിയായ ഗോകുലം വീട്ടിൽ മനീഷിനെ നല്ലളം പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 27ന് രാത്രി 11.30ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഒളവണ്ണ ഒടുമ്പ്ര ബസാറിന് സമീപമുള്ള പ്രദേശത്തുവച്ചാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. മദ്യപിച്ച ശേഷം ഇരുവരും തമ്മിൽ പരസ്പരം ഉണ്ടായ വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. മദ്യലഹരിയിലായിരുന്ന പ്രതി മനീഷ് കൈയിൽ കരുതിയിരുന്ന മൂർച്ചയേറിയ കത്തി ഉപയോഗിച്ച് ബൈഗേഷിൻ്റെ കഴുത്തിൽ അതിക്രൂരമായി കുത്തുകയായിരുന്നു.