The Supreme Court to Examine All Aspects of the Controversy Surrounding the Election Commission’s Functioning| ഞങ്ങള്‍ക്ക് എല്ലാം അറിയാം, എല്ലാം പരിശോധിക്കും; തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പരാതികളിൽ ചീഫ് ജസ്റ്റിസ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവാദത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് സുപ്രീം കോടതി. എസ്ഐആര്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൊണ്ട തീരുമാനങ്ങള്‍ ഐക്യകണ്ഠേനെയുളളതല്ല എന്നുളള ആരോപണങ്ങളും വിശദമായി പരിശോധിക്കുമെുന്നും സുപ്രീം കോടതി വ്യക്തമാക്കി.ഞങ്ങള്‍ക്ക് എല്ലാം അറിയാം, ഞങ്ങള്‍ എല്ലാം പരിശോധിക്കും, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെയുളള പരാതികള്‍ പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ്.