തലശ്ശേരി: ജില്ല സ്കൂൾ കായിക മേളയുടെ ഭാഗമായി തലശ്ശേരി നഗരസഭ സ്റ്റേഡിയത്തിൽ നടന്ന ഇന്‍ക്ലൂസിവ് സ്പോര്‍ട്സില്‍ 60 പോയന്റ് നേടി പയ്യന്നൂര്‍ ബി.ആര്.സി ഓവറോള്‍ ചാമ്പ്യന്മാരായി. ഏഴ് സ്വർണവും ഏഴ്... ഏഴ് സ്വർണവും ഏഴ് വെള്ളിയും നാല് വെങ്കലവും നേടിയാണ് പയ്യന്നൂർ ബി.ആർ.സി ഈ നേട്ടം കൈവരിച്ചത്. കണ്ണൂര്‍ സൗത്ത് ബി.ആര്.സി 35 പോയന്റ് നേടി രണ്ടാം സ്ഥാനവും ചൊക്ലി ബി.ആര്.സി 33 പോയന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കണ്ണൂർ സൗത്ത് നാല് സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവും നേടിയെടുത്തു. മാർച്ച് പാസ്റ്റിൽ നേടിയ 10 പോയൻറും കൂട്ടിയാണ് ചൊക്ലി മൂന്നാം സ്ഥാനം കൈവരിച്ചത്.