ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ നീക്കവുമായി പൊതുമേഖലാ എണ്ണക്കമ്പനികൾ. മേയ് 15ന് മുമ്പ് വർധിപ്പിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പെട്രോൾ, ഡീസൽ വില... പെട്രോൾ, ഡീസൽ വില ലിറ്ററിന് ഏകദേശം നാലുമുതൽ അഞ്ചുരൂപ വരെയാണ് കൂട്ടുക. ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ വിലയിൽ 40 മുതൽ 50 രൂപ വരെയും വർധിപ്പിച്ചേക്കാം.വാണിജ്യ സിലിണ്ടറിന്റെ വില മേയ് ഒന്നിന് ഒറ്റയടിക്ക് 933 രൂപ കൂട്ടിയിരുന്നു. ഇതോടെ ഒരു സിലിണ്ടറിന്റെ വില 3000 രൂപ കടന്നു. ഹോട്ടൽ, റസ്റ്ററന്റ് മേഖലയെ വില വർധന കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരുന്നു.