Gold Reserve | This gold is sold via Hong Kong, ജനുവരി മുതല്‍ ജൂലൈ വരെ ഏകദേശം 100 ടണ്‍ റഷ്യന്‍ സ്വര്‍ണം ഹോങ്കോംഗിലെത്തി. ഈ വര്‍ഷം ഉടനീളം റഷ്യ സ്വര്‍ണം വിറ്റഴിച്ചുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബറില്‍ മാത്രം ഏകദേശം 6.2 ടണ്‍ സ്വര്‍ണം അവരുടെ കരുതല്‍ ശേഖരത്തില്‍ നിന്ന് കുറഞ്ഞു. ഇതോടെ, ജനുവരി മുതല്‍ ഇതുവരെ ആകെ 62 ടണ്‍ സ്വര്‍ണമാണ് റഷ്യ വിറ്റഴിച്ചത്. ആധുനിക ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമേ റഷ്യ ഇത്രയും വേഗത്തില്‍ സ്വര്‍ണം വിറ്റഴിച്ചിട്ടുള്ളൂ. 1998-ല്‍ വെറും മൂന്ന് മാസത്തിനുള്ളില്‍ 118 ടണ്‍ സ്വര്‍ണം കരുതല്‍ ശേഖരത്തില്‍ നിന്ന് വിറ്റഴിച്ചിരുന്നു.