PSC Subversion Of Merit Is Akin To Gyanesh Kumar’s Action In Election Process: Minister T Siddique പിഎസ്സിയുടെ മെറിറ്റ് അട്ടിമറി ഗ്യാനേഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് അട്ടിമറിക്ക് സമാനം: മന്ത്രി ടി സിദ്ദീഖ്. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്കുമാര്‍ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നത് പോലെ കേരളത്തിലെ ചെറുപ്പക്കാരുടെ ഭാവിയെ തകര്‍ക്കുന്ന മെറിറ്റ് അട്ടിമറിക്ക് നേതൃത്വം കൊടുത്ത സിസ്റ്റമാണ് പിഎസ്സിയെന്ന് കൃഷി മന്ത്രി ടി സിദ്ദീഖ്. യുഡിഎഫ് ഗവണ്മെന്റ് വന്നതിന് ശേഷം പിഎസ്സി വിഷയം വളരെ ഗൗരവത്തോടുകൂടിയാണ് കൈകാര്യം ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.